ബാങ്കോക്: അട്ടിമറിയിലൂടെ ജനാധിപത്യ സർക്കാറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത് നാല് വർഷത്തിനുശേഷം മ്യാന്മറിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സൈനിക ഭരണകൂടം. ഡിസംബറിലോ അടുത്തവർഷം ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സീനിയർ ജനറൽ മിൻ ഓങ് ഹ്ലയിങ് അറിയിച്ചു.
മ്യാന്മർ സൈനിക ഭരണകൂടത്തിന്റെ സഖ്യകക്ഷിയായ ബെലറൂസ് സന്ദർശനത്തിനിടെ വാർത്തസമ്മേളനം വിളിച്ചാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. രാജ്യത്തെ 53 രാഷ്ട്രീയപാർട്ടികൾ അവരുടെ സ്ഥാനാർഥികളുടെ പട്ടിക ഭരണകൂടത്തിന് കൈമാറിയതായും ഔദ്യോഗിക പത്രമായ ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാന്മർ റിപ്പോർട്ട് ചെയ്തു.
സൈനിക ഭരണകൂടത്തിനെതിരായ ജനാധിപത്യവാദികളുടെയും വിഘടന വാദികളായ ഗോത്ര വിഭാഗങ്ങളുടെയും പോരാട്ടം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. 2021ൽ ഓങ് സാൻ സൂകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ചാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.