പട്ടാള ഭരണത്തിനെതിരെ ശബ്ദമുയർത്തിയ യു.എൻ സ്ഥാനപതിയെ മ്യാൻമർ പുറത്താക്കി

യാംഗോൻ: രാജ്യത്തെ യു.എൻ സ്ഥാനപതി ക്യോ തുന്നിനെ മ്യാൻമർ പുറത്താക്കി. മ്യാൻമറിലെ സൈനിക നടപടിക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ക്യോ മോ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ പട്ടാള ഭരണകൂടം പുറത്താക്കിയത്.

മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ എം.ആർ.ടി.വിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ക്യോ മോ രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്തങ്ങളും ദുരുപയോഗം ചെയ്തതായും പ്രസ്താവനയിൽ സൈന്യം വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈനിക അട്ടിമറി നടന്നത്. പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭവും രാജ്യത്ത് നടക്കുകയാണ്. പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണ് സൈന്യം. പ്രതിഷേധങ്ങൾക്കു നേരെയുണ്ടായ സൈനിക നടപടിയിൽ ഇതുവരെ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധി പേർ അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ യു.എൻ സ്ഥാനപതിയായ ക്യോ മോ ശബ്ദമുയർത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.