മ്യാന്മറിൽ എൻ.എൽ.ഡി ഓഫിസിൽ റെയ്​ഡ്​

യാംഗോൻ: മ്യാന്മറിൽ നാഷനൽ ലീഗ്​ ഫോർ ഡെമോക്രസിയുടെ(എൻ.എൽ.ഡി) ആസ്​ഥാനമന്ദിരത്ത്​ സൈന്യം റെയ്​ഡ്​ നടത്തി. എൻ.എൽ.ഡി വക്​താവ്​ ഫേസ്​ബുക്​ പോസ്​റ്റിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. അതിനിടെ,ജനാധിപത്യം പുനഃസ്​ഥാപിക്കുന്നതു വരെ സമരം തുടരുമെന്ന്​ പ്രക്ഷോഭകർ വ്യക്തമാക്കി. പൊലീസി​െൻറ റബർബുള്ളറ്റുകളും ജലപീരങ്കിയും പിന്തിരിപ്പിക്കില്ലെന്നും അവർ ആവർത്തിച്ചു.

മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാംഗോനിൽ പൊലീസ്​ ഉദ്യോഗസ്​ഥരുൾപ്പെടെ ആയിരങ്ങളാണ്​ പ്രതിഷേധവുമായി അണിനിരന്നത്​. നയ്​പിഡാവിൽ ഡോക്​ടർമാരും അധ്യാപകരുമടക്കം നൂറുകണക്കിന്​ സർക്കാർ ജീവനക്കാരും റാലിയിൽ പങ്കാളികളായി. പ്രക്ഷോഭകരെ അടിച്ചമർത്തുന്ന സൈന്യത്തെ ഐക്യരാഷ്​ട്രസഭയും യു.എസും വിമർശിച്ചു. ദേശീയ നേതാവ്​ ഓങ്​സാൻ സൂചി അടക്കമുള്ളവരെ മോചിപ്പിച്ച്​ രാജ്യത്ത്​ ജനാധിപത്യം പുനഃസ്​ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:    
News Summary - Myanmar police raid headquarters of Suu Kyi's NLD party - lawmakers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.