മ്യാന്മറിൽ വീണ്ടും സൈനിക വേട്ട; 20 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

നായ്​പിഡാവ്​: ജനാധിപത്യ സർക്കാറിനെ അട്ടിമറിച്ച്​ അധികാരം പിടിച്ച സൈന്യത്തിനെതിരെ പ്രതിഷേധം തുടരുന്ന മ്യാന്മറിൽ വീണ്ടും കുരുതി. ആയുധങ്ങൾക്കായി തിരച്ചി​ലിനെത്തിയ സൈന്യത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരാണ്​ കൊല്ലപ്പെട്ടത്​. അയേയർവാഡി നദീതട മേഖലയിൽ ശനിയാഴ്ചയുണ്ടായ സൈനിക ആക്രമണം രണ്ടു മാസത്തിനിടെ രാജ്യത്ത്​ ​പ്രശ്​നം വീണ്ടും രൂക്ഷമാകുന്നതിന്‍റെ സൂചനയായി കണക്കാക്കുന്നു. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​.

ഫെബ്രുവരി ഒന്നിന്​ സൈന്യം ഭരണം പിടിച്ച ശേഷം ഇതുവരെ സൈനിക നടപടികളിൽ 845 നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ട്​.

ശനിയാഴ്ച രാവിലെയോടെയാണ്​ ഗ്രാമീണ മേഖലയിൽ തിരച്ചിലിനെന്ന പേരിൽ സൈന്യം കൂട്ടമായി ഇറങ്ങിയത്​. ചെറുത്തുനിന്ന നാട്ടുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.

Tags:    
News Summary - Myanmar junta forces reportedly kill 20 civilians in fresh clashes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.