ജൊഹാനസ്ബർഗ്: നെൽസൺ മണ്ടേലയുടെ അഭ്യർഥന പ്രകാരം ദക്ഷിണാഫ്രിക്കയിൽ ആത്മീയ കേന്ദ്രം നിർമിച്ച തുർക്കിഷ് ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനുമായി അലി കതിർസിയോഗ്ലു (അങ്കിൾ അലി - 82) അന്തരിച്ചു. വർഷങ്ങളായി ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന അലിയുടെ പത്നി നെക്ല രണ്ട് മാസം മുമ്പാണ് മരിച്ചത്.
അദ്ദേഹം നിർമിച്ച നിസാമിയ മസ്ജിദ് കേവല പ്രാർഥനാലയമായിരുന്നില്ല. സ്കൂൾ, ക്ലിനിക്ക്, സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള ഹാൾ, ഇസ്ലാമിക് മ്യൂസിയം, വാണിജ്യ സമുച്ചയം എന്നിവ ഇതിനോടനുബന്ധമായി നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.