Posted On
date_range Updated On
date_range മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൽ റെഹ്മാൻ മാക്കി പാകിസ്താനിൽ മരിച്ചു
ന്യൂഡൽഹി: മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ അബ്ദുൽ റെഹ്മാൻ മാക്കി പാകിസ്താനിൽ മരിച്ചു. ലശ്കർ-ഇ-ത്വയിബയുടെ ഡെപ്യൂട്ടി മേധാവിയായ ഹാഫിസ് അബ്ദുൽ റെഹ്മാൻ മാക്കിയാണ് വെള്ളിയാഴ്ച മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറേ ദിവസങ്ങളായി മാക്കി അസുഖം മൂലം ചികിത്സയിലാണ്. ലാഹോറിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രമേഹം മൂലം ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മുംബൈ ഭീകരാക്രമണത്തിന് ഇയാൾ ഫണ്ട് നൽകിയിരുന്നുവെന്നാണ് ആരോപണം.
മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് ഭീകരരും ആക്രമണത്തിൽ മരിച്ചിരുന്നു. ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. തുടർന്ന് 2023 ജനുവരിയിൽ യു.എൻ കസബിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.