പാകിസ്താനിലെ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം; സ്ഫോടനം നടന്നത് വോൾട്ടൻ എയർഫീൽഡിന് സമീപം

ലാഹോർ: പാകിസ്താനിലെ കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ ഉണ്ടായതെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുന്നതിന്‍റെയും ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്‍റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോൺ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. 

അതേസമയം, 26 പേർ കൊല്ലപ്പെട്ട പ​ഹ​ൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ബുധനാഴ്ച നൽകിയ കനത്ത തി​രി​ച്ച​ടി​യി​ൽ പാ​കി​സ്താ​നി​ലെ​യും പാ​ക് അ​ധീ​ന ക​ശ്മീ​രി​ലെ​യും ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തിരുന്നു. ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ എ​ന്ന് പേ​രി​ട്ട 25 മി​നി​റ്റ് നീ​ണ്ട സം​യു​ക്ത സൈ​നി​ക ന​ട​പ​ടി​യി​ൽ ഒ​മ്പ​ത് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. പ​ഹ​ൽ​ഗാ​മി​ൽ ഭീകരാക്രമണം നടന്ന് 14 ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​യിരുന്നു ഇന്ത്യയുടെ തിരിച്ചടി.

ല​ശ്ക​റെ ത്വ​യ്യി​ബ​യു​ടെ​യും ജ​യ്ശെ മു​ഹ​മ്മ​ദി​ന്റെ​യും ഹി​സ്ബു​ൽ മു​ജാ​ഹി​ദീ​ന്റെ​യും പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളും ആ​സ്ഥാ​ന​ങ്ങ​ളും ഒ​ളി​സ​​ങ്കേ​ത​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ​ നി​ന്ന് ആ​റു​ മു​ത​ൽ 100 വ​രെ കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണി​വ. ഇ​തി​ൽ നാ​ലെ​ണ്ണം പാ​കി​സ്താ​നി​ലും അ​ഞ്ചെ​ണ്ണം പാ​ക് അ​ധീ​ന ക​ശ്മീ​രി​ലു​മാ​ണ്. 21 ഭീ​ക​ര ക്യാ​മ്പു​ക​ളാ​ണ് ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ​ത്.

പാ​കി​സ്താ​ന്റെ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ക്കാ​തെ റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ളും സ്കാ​ൽ​പ്, ഹാ​മ​ർ മി​സൈ​ലു​ക​ളും ഉ​പ​​യോ​ഗി​ച്ചാ​യാ​യി​രു​ന്നു കൃ​ത്യ​വും സൂ​ക്ഷ്മ​വു​മാ​യ ആ​ക്ര​മ​ണം. ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യി​ൽ 26 പേ​ർ മ​രി​ക്കു​ക​യും 46 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 

Tags:    
News Summary - Multiple blasts heard in Pak's Lahore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.