ബെയ്ജിങ്: തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ 90ാം പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേർന്നതിലും പിറന്നാളാഘോഷങ്ങളിൽ ഇന്ത്യൻ ഉന്നതർ പങ്കെടുത്തതിലും പ്രതിഷേധവുമായി ചൈന. തിബത്തൻ വിഷയങ്ങളിൽ സവിശേഷ താൽപര്യങ്ങൾ ഇന്ത്യ മനസ്സിലാക്കണമെന്ന് ചൈന വ്യക്തമാക്കി.
ഈ വിഷയത്തിൽ ചൈനീസ് നിലപാട് പരസ്യമാണെന്ന് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. മതത്തിന്റെ പേരിൽ ജിസാങ് (തിബത്ത്) ചൈനയിൽനിന്ന് അടർത്തിമാറ്റാനാണ് ദലൈലാമയുടെ ശ്രമം. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യ അവസാനിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.