മോദി നല്ല സുഹൃത്തെന്ന് ട്രംപ്; ഉയർന്ന തീരുവയിലൂടെ ഇന്ത്യ നേട്ടമുണ്ടാക്കിയെന്ന് വിമർശനം

വാ​ഷി​ങ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ‘ന​ല്ല സു​ഹൃ​ത്തെ’​ന്ന് വി​ശേ​ഷി​പ്പി​ച്ച് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മോ​ദി​യു​മാ​യു​ള്ള സൗ​ഹൃ​ദം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റി​ലെ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വൈ​റ്റ് ഹൗ​സി​ലെ ഓ​വ​ൽ ഓ​ഫി​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ ക​ന​ത്ത ഇ​റ​ക്കു​മ​തി തീ​രു​വ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കാ​നും ട്രം​പ് മ​റ​ന്നി​ല്ല. യു.​എ​സി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്കാ​യി ഉ​യ​ർ​ന്ന താ​രി​ഫു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ഇ​ന്ത്യ വ​ർ​ഷ​ങ്ങ​ളോ​ളം നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ട്രം​പ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, യു.​എ​സ് പ​ക​ര തീ​രു​വ ചു​മ​ത്തു​ക​യും പു​തി​യ ന​യ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യും ചെ​യ്ത​തോ​ടെ ഈ ​സാ​ഹ​ച​ര്യം മാ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ-​യു.​എ​സ് വ്യാ​പാ​ര ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലെ​ത്തി നി​ൽ​ക്കെ​യാ​ണ് ട്രം​പി​ന്റെ പ്ര​സ്താ​വ​ന.

ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ഴും, ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള 60 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് 12.5% അ​ധി​ക നി​കു​തി ചു​മ​ത്താ​നു​ള്ള ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ നീ​ക്കം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. ക​രാ​ർ പ്ര​കാ​രം ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ലു​ള്ള നി​കു​തി 50 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 18 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​മെ​ന്ന് അ​മേ​രി​ക്ക സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ന്യൂ​ഡ​ൽ​ഹി​യി​ൽ വെ​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.




Tags:    
News Summary - Modi is a good friend - Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.