ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിനെ തടയാൻ മോഡേണ വാക്​സിന്​ കഴിയുമെന്ന്​ സൂചന

ലണ്ടൻ: യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ വാക്​സിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്ന്​ കോവിഡ്​ വാക്​സിൻ നിർമാതാക്കളായ മോഡേണ. ഇതിനുള്ള പരിശോധനകൾ തുടരുകയാണെന്ന്​ കമ്പനി അറിയിച്ചു.

യു.എസിൽ അനുമതി ലഭിച്ച കോവിഡ്​ വാക്​സിന്​ യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസിനെ തടയാൻ കഴിയും. പരീക്ഷണഘട്ടത്തിൽ ​സാർസ്​ കോവിഡിന്‍റെ വിവിധ വ​കഭേദങ്ങളിൽ വാക്​സിൻ പരീക്ഷിച്ചിരുന്നു. ഇൗ പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്ന്​​ മോഡേണ അറിയിച്ചു. അടുത്താഴ്ചകളിൽ ഇതിനുള്ള കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന്​ മോഡേണ വ്യക്​തമാക്കിയിട്ടുണ്ട്​.

ജനിതകമാറ്റം സംഭവിച്ച കോറോണ വൈറസിന്‍റെ പുതിയ വകഭേദം യു.കെയിൽ കണ്ടെത്തിയിരുന്നു. മുമ്പ്​ കണ്ടെത്തിയ വൈറസിനേക്കാളും അപകടകാരിയാണ്​ ഇതെന്നാണ്​ നിഗമനം. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇപ്പോൾ കണ്ടെത്തിയ വാക്​സിനുകൾ മതിയാവുമോയെന്നും സംശയമുയർന്നിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.