ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം; നിയമം കടുപ്പിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കുന്നതിന് നിയമം കര്‍ശനമാക്കാനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. നിലവിലെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടൊപ്പം കൂടുതല്‍ കര്‍ക്കശ നിബന്ധനകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കി.

ഫോണ്‍ ചെയ്യുന്നതിനും സന്ദേശം അയക്കുന്നതിനും മാത്രമായിരുന്നു ഇതുവരെ നിയന്ത്രണം. ഇനി മുതല്‍ ഏതു വിധേന ഫോണ്‍ ഉപയോഗിച്ചാലും 200 പൗണ്ട് പിഴയും 6 പോയിന്റ് വരെ പെനാല്‍റ്റിയും ലഭിക്കും.

മൊബൈലില്‍ ഫോട്ടോ എടുക്കുക, മ്യുസിക് സ്‌ക്രോള്‍ ചെയ്യുക, ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങളും ഇനി നിയമവിരുദ്ധമാണ്.

ബ്രിട്ടനിലെ റോഡുകള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത റോഡുകള്‍ ആയി മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ മാക്ഡോണാള്‍ഡ്, കെ.എഫ്.സി തുടങ്ങിയ ഡ്രൈവ് ത്രൂ സര്‍വീസുകളില്‍ ഫോണ്‍ ഉപയോഗിച്ച് പെയ്‌മെന്റ് നടത്താന്‍ അനുമതി ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.