Posted On
date_range Updated On
date_range ചൈനയിൽ മൂന്നാമത്തെ നഗരത്തിലും ലോക്ഡൗൺ
ബെയ്ജിങ്: കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ചൈനയിൽ മൂന്നാമത്തെ നഗരത്തിലും അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഹനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
നിലവിൽ ഷിയാൻ, ടിയാൻജിൻ നഗരങ്ങളും ലോക്ഡൗണിലാണ്. 55 ലക്ഷം ജനസംഖ്യയുള്ള അന്യാങ്ങിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ 58 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്യാങ് നഗരസഭ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.