മെക്സിക്കോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണ്ട

മെക്സിക്കൊ സിറ്റി: മെക്സിക്കോയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രത്തിന് ഇനി രക്ഷിതാക്കളുടെ സമ്മതം വേണ്ട. ഗർഭച്ഛിദ്രത്തിന് കുറ്റപത്രം നിർബന്ധമല്ലെന്നും കുട്ടിയുടെ മൊഴി മാത്രം മതിയെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഗർഭച്ഛിദ്രം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ഭരണഘടനവിരുദ്ധമാണെന്ന് കഴിഞ്ഞവർഷം കോടതി ഉത്തരവിട്ടിരുന്നു. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗർഭച്ഛിദ്രം നിയമവിരുദ്ധമാണ്. സർക്കാറിതര സംഘടനകൾ വർഷങ്ങളായി ഇതിനെ എതിർക്കുന്നുണ്ട്. കാലോചിതമായി നിയമം പരിഷ്കരിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

Tags:    
News Summary - Mexico: If raped, minors can abort without parents’ consent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.