ഐശ്വര്യത്തിനായി മുതലയെ വിവാഹം ചെയ്ത് മെക്സിക്കൻ മേയർ

മെക്സിക്കോ സിറ്റി: ത​ന്റെ ജനങ്ങളുടെ അഭിവൃദ്ധിക്കായി മുതലയെ വിവാഹം ചെയ്ത് മെക്സിക്കൻ മേയർ. വധുവായ മുതലയെ നന്നായി അണിയിച്ചൊരുക്കിയിരുന്നു. ​'' ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. അതാണ് ഏറ്റവും പ്രധാനം. പ്രണയമില്ലാ​തെ ആർക്കും വിവാഹിതരാകാൻ പറ്റില്ല. ഈ രാജകുമാരിയെ ഞാൻ വിവാഹം ചെയ്തിരിക്കുന്നു.​''-ചടങ്ങുകൾക്കു ശേഷം മേയർ വിക്ടർ ഹ്യൂഗോ സോസ പറഞ്ഞു.

രാജകുമാരിയെന്നാണ് അദ്ദേഹം മുതലയെ വിശേഷിപ്പിച്ചത്. മെക്സിക്കൻ നഗരമായ സാൻ പെഡ്രോ ഹുവാമെലുലയുടെ മേയറാണ് സോസ. പാട്ടും നൃത്തവുമടക്കമുള്ള സകല പരിപാടികളും വിവാഹത്തോടനുബന്ധിച്ചുണ്ടായിരുന്നു.

മുതല വിവാഹം മെക്സിക്കോയിൽ വർഷങ്ങളായി നടക്കുന്ന ആചാരമാണ്. വിവാഹ ചടങ്ങുകൾക്കിടെയുണ്ടായേക്കാവുന്ന അപകടങ്ങൾ കണക്കിലെടുത്ത് മുതലയുടെ മൂക്കും വായയും ചേർത്ത് കെട്ടിയിരുന്നു.

Tags:    
News Summary - Mexican mayor gets married to crocodile to bring fortune to his people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.