കപ്പൽ കുരുക്കിൽ മൂന്നാം ദിവസവും എല്ലാം കൈവിട്ട്​ സൂയസ്​ കനാൽ; കാത്തുകെട്ടി 150ലേറെ കപ്പലുകൾ

കൈറോ: സൂയസ്​ കനാലിൽ മണ്ണിലമർന്ന കൂറ്റൻ ചരക്കു കപ്പലിനെ രക്ഷപ്പെടുത്താൻ രണ്ടു ദിവസമായി തുടരുന്ന ശ്രമങ്ങൾക്കും സാധിക്കാതെ വന്നതോടെ വെട്ടിലായി ലോക രാജ്യങ്ങൾ. വടക്ക്​ മെഡിറ്റ​േറനിയനെയും തെക്ക്​ ചെങ്കടലിനെയും ബന്ധിപ്പിച്ച്​ ഒന്നര നൂറ്റാണ്ട്​ മുമ്പ്​ നിർമിച്ച 193 കിലോമീറ്റർ കനാലിൽ 400 മീറ്റർ നീളമുള്ള കപ്പലാണ്​ കഴിഞ്ഞ ദിവസം വിലങ്ങനെ നിലംതൊട്ടുനിന്നത്. ചില സ്​ഥലങ്ങളിൽ 205 മീറ്ററാണ്​ കനാലിന്‍റെ വീതി.

ടഗ്​ ബോട്ടുകൾ ഉപയോഗിച്ച്​ ചരക്കുകപ്പൽ വലിച്ച്​ നേരെയാക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും രക്ഷാ പ്രവർത്തനം വിജയിച്ചിട്ടില്ല. ആദ്യം ഇരു കരകളിലും ഡ്രെഡ്​ജിങ്​ നടത്തിയ ശേഷമാകും കപ്പൽ വലിച്ചുനേരെയാക്കുക. സ്​മിറ്റ്​ സാൽവേജ്​ എന്ന ഡച്ച്​ കമ്പനിക്ക്​ ചുമതല നൽകിയിട്ടുണ്ട്​.

രണ്ടു ലക്ഷം ​െമട്രിക്​ ടണ്ണാണ്​ കപ്പൽ ഭാര്യം. 'എവർഗ്രീനി'ന്‍റെ വലിപ്പവും കയറ്റിയ ഭാരവുമാണ്​ പ്രധാന വില്ലൻ. രക്ഷാ ദൗത്യം അപകട സാധ്യത കണക്കിലെടുത്ത്​ ബുധനാഴ്ച രാത്രി നിർത്തിവെച്ചിരുന്നു. ഇരുവശത്തും നീങ്ങുകയായിരുന്ന 100 ലേറെ കപ്പലുകൾ ഗതാഗതം വഴിമുട്ടി പാതിവഴിയിൽ നിർത്തിയിട്ട നിലയിലാണ്​. എണ്ണ മുതൽ അവശ്യ വസ്​തുക്കൾ വരെ കയറ്റിയ കപ്പലുകളാണ്​ ഇരുവശത്തും യാത്ര മുടങ്ങി കിടക്കുന്നത്​. ഞായറാഴ്​ചയോ തിങ്കളാഴ്ചയോ മാത്രമേ കപ്പൽ ശരിയായ ദിശയിലേക്ക്​ കൊണ്ടുവരാനാകൂ എന്നാണ്​ പ്രാഥമിക കണക്കുകൂട്ടൽ. അതുകഴിഞ്ഞ്​ സാ​ങ്കേതിക പരിശോധന കൂടി പൂർത്തിയായ ശേഷമാകും ഗതാഗതത്തിന്​ തുറന്നുകൊടുക്കുക.

ഈജിപ്​തിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ്​ സൂയസ്​ കനാൽ. ശരാശരി 560 കോടി ഡോളറാണ്​ അതുവഴി വരുമാനം.

എണ്ണ കയറ്റുമതി നിലച്ചത്​ ആഗോള വിപണിയിൽ വില കൂടാനിടയാക്കിയിട്ടുണ്ട്​.

പ്രതിദിനം 960 കോടി ഡോളറിന്‍റെ ചരക്ക്​ സൂയസ്​ കനാൽ കടന്നുപോകുന്നുവെന്നാണ്​ കണക്ക്​. അത്​ നിലക്കുന്നതോടെ കോടികളുടെ നഷ്​ടമാണ്​ കമ്പനികൾക്കും അതുവഴി മറ്റുള്ളവർക്കും വരിക. മണിക്കൂറിൽ 3000 കോടി രൂപയുടെ നഷ്​ടമാകും ഇങ്ങനെയുണ്ടാവുകയെന്നാണ്​ കണക്കുകൂട്ടൽ. 

Tags:    
News Summary - Massive Ship Blocking Suez Canal Costs About $400 Million An Hour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.