വാഷിങ്ടൺ: യു.എസിൽ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിന് വെള്ളിയാഴ്ച തുടക്കമായി. 10,000 പേരെയാണ് പിരിച്ച് വിട്ടത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപദേശകൻ ഇലോൺ മസ്കും ചേർന്നാണ് വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
ഇന്റീരിയർ, ഊർജം, വെറ്ററൻ അഫയേഴ്സ്, കാർഷികം, ആരോഗ്യം, ഹ്യൂമൻ സർവീസ് എന്നി മേഖലകളിൽ നിന്നാണ് കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടത്. പ്രൊബേഷണറി ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ പിരിച്ചുവിട്ടത്. അടുത്തഘട്ടത്തിലാവും മറ്റുള്ളവരുടെ പണി പോവുക.
പല ഏജൻസികളുടേയും പ്രവർത്തനം പൂർണമായും നിലക്കുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയിലെ ഭൂരിപക്ഷം നിശ്ചിത കരാർ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. ഭാവിയിൽ യു.എസിലെ കൂടുതൽ ഏജൻസികളിൽ നിന്ന് ഇത്തരത്തിൽ പിരിച്ചുവിടലുണ്ടാകും.
നികുതി പിരിവ് ഏജൻസി, ഇന്റേണൽ റവന്യു സർവീസ് തുടങ്ങിയ ഏജൻസികളിൽ നിന്നും വൈകാതെ പിരിച്ചുവടലുണ്ടാവും. ഏപ്രിൽ 15ന് മുമ്പ് തന്നെ ഈ ഏജൻസികളുടേയും പിരിച്ചുവിടൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. നേരത്തെ 75,000 ജീവനക്കാർ ട്രംപിന്റേയും മസ്കിന്റേയും ഓഫർ സ്വീകരിച്ച് സ്വയം വിരമിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പുറമേയാണ് കൂട്ടപിരിച്ചുവിടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.