കാനഡയിൽ നിശ ക്ലബിൽ കൂട്ട വെടിവെപ്പ്: 11 പേർക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലെ നിശ ക്ലബിൽ വെള്ളിയാഴ്ച രാത്രി നടന്ന കൂട്ട വെടിവെപ്പിൽ 11 പേർക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലരുടെയും പരിക്ക് ഗുതരമാണെന്നാണ് റിപ്പോർട്ടുകൾ. ടൊറന്റോയിലെ സ്കാർബറോ ജില്ലയിലെ പബ്ബിലാണ് അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രോഗ്രസ് അവന്യൂവിനും കോർപ്പറേറ്റ് ഡ്രൈവിനും സമീപമാണ് പബ് സ്ഥിതി ചെയ്യുന്നത്. വെടിവെച്ച ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റവർക്ക് ഉടൻ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. തോക്കുധാരിയെ പിടികൂടാൻ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

Tags:    
News Summary - Mass shooting at nightclub in Canada: 11 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.