ബ്രസീലിയ: ബ്രസീലിലെ പ്രശസ്ത ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ മരിലിയ മെൻഡോങ്ക വിമാന അപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. അപകടത്തിൽ മരിലിയയുടെ അമ്മാവനും പ്രൊഡ്യൂസറും രണ്ട് പൈലറ്റുമാരും മരിച്ചു.
മരിലിയ സഞ്ചരിച്ച ചെറുവിമാനം മിനാസ് ഗെറൈസിലാണ് തകർന്നുവീണത്. അപകടകാരണം അറിവായിട്ടില്ല. വെള്ളച്ചാട്ടത്തിനു സമീപം പാറക്കെട്ടിലാണ് വിമാനം തകർന്നു വീണത്. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കാരറ്റിംഗ നഗരത്തിനടുത്തുള്ള ഗ്രാമപ്രദേശത്തായിരുന്നു അപകടം. ഇവിടെ വെള്ളിയാഴ്ച മരിലിയയുടെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. ബ്രസീലിനു പുറത്തും വലിയ ആരാധക വൃന്ദമുള്ള യുവ ഗായികയായിരുന്നു മരിലിയ. ക്യൂൻ ഓഫ് സഫറിങ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഇവരുടെ പാട്ടുകളിൽ ഭൂരിഭാഗവും തകർന്ന സ്നേഹബന്ധങ്ങളെക്കുറിച്ചുള്ളതാണ്.
2019 ൽ മരിലിയക്ക് ഗ്രാമി പുരസ്കാരം ലഭിച്ചു. യൂട്യൂബിൽ 22 ദശലക്ഷം ഫോളോവേഴ്സുള്ള ഗായികയാണ് മരിലിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.