ഹൂസ്റ്റൺ: യു.എസിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട അക്രമി പ്രാണരക്ഷാർഥം ഇറങ്ങി ഓടിയവർക്കുനേരെ വെടിയുതിർത്തു. അക്രമി ഉൾപ്പെടെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
മരിച്ചവരെല്ലാം 40–60 വരെ പ്രായമുള്ള പുരുഷന്മാരാണെന്ന് ഹൂസ്റ്റൺ പൊലീസ് മേധാവി അറിയിച്ചു. 40 വയസ്സുകാരനായ ആഫ്രിക്കൻ അമേരിക്കൻ വംശജനാണ് അക്രമിയെന്നും പൊലീസ് വ്യക്തമാക്കി. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം.
നിരവധി കെട്ടിടങ്ങൾക്ക് തീയിട്ടശേഷം അക്രമി പുറത്ത് തോക്കുമായി കാത്തുനിന്നു. തീപിടിച്ചതറിഞ്ഞ് രക്ഷപ്പെടാൻ പുറത്തേക്കിറങ്ങിയവർക്കുനേരെ പിന്നാലെ വെടിയുതിർത്തെന്നും സിറ്റി പൊലീസ് മേധാവി ട്രോയ് ഫിന്നർ പറഞ്ഞു. തീ അണക്കാനായി ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ എത്തിയെങ്കിയും വെടിവെപ്പിനെ തുടർന്ന് ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു.
കഴിഞ്ഞയാഴ്ച മേരിലാൻഡിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.