ബേനസ് ഐറിസ്: അർജന്റീന വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ക്രിഷ്നർക്കു നേരെ തോക്കു ചൂണ്ടിയ യുവാവിനെ അറസ്റ്റ് ചെയ്തു. തോക്ക് തകരാറിലായതുകൊണ്ടാണ് വൈസ് പ്രസിഡന്റ് അദുഭുതകരമായി രക്ഷപ്പെട്ടത്. വെടിയുതിർക്കാൻ ശ്രമിച്ച 35കാരനെയാണ് അറസ്റ്റ് ചെയ്തത്. വൈസ് പ്രസിഡന്റിന്റെ തലക്കു നേരെ ഇയാൾ തോക്ക് ചൂണ്ടുന്ന ദൃശ്യം നിരവധി ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. അർജന്റീന തലസ്ഥാനമായ ബേനസ് ഐറിസിലെ വീട്ടിലേക്ക് ക്രിസ്റ്റീന കാറിൽ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഫോറൻസിക് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ വിരലടയാളം വിശകലനം ചെയ്യും.തന്റെ ശക്തികേന്ദ്രമായ പറ്റാഗോണിയയിൽ പൊതുമരാമത്ത് കരാറുകൾ നൽകിയതിൽ അഴിമതി നടത്തിയെന്ന് വൈസ് പ്രസിഡന്റിനു നേരെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് നിരവധി പേർ ഇവരുടെ വസതിക്കു മുന്നിൽ പ്രതിഷേധവുമായെത്തിയിരുന്നു.
2007 മുതൽ 2015 വരെ അർജന്റീനൻ പ്രസിഡന്റായിരുന്നു ക്രിസ്റ്റീന. അഴിമതി നടത്തിയ വൈസ് പ്രസിഡന്റ് 12 വർഷം തടവ് ശിക്ഷ നേരിടണമെന്നും രാഷ്ട്രീയത്തിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നുമാണ് പ്രോസിക്യൂട്ടർമാരുടെ ആവശ്യം. സെനറ്റ് പ്രസിഡന്റായ ഇവർക്ക് മതിയായ പിന്തുണയുണ്ടെന്നാണ് കരുതുന്നത്. അഴിമതിക്കേസിൽ ഈ വർഷാവസാനം വിധി വരുമെന്നാണ് കരുതുന്നത്. എന്നാൽ സുപ്രീംകോടതി വിധി ശരിവെക്കുന്നതു വരെയെങ്കിലും അവർക്ക് ജയിലിലേക്ക് പോകേണ്ടി വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.