മാലെ: ഗസ്സ വംശഹത്യയുടെ പേരിൽ രാജ്യത്തേക്ക് ഇസ്രായേൽ പൗരന്മാർക്ക് പ്രവേശനം വിലക്കി മാലദ്വീപ്. തിങ്കളാഴ്ച പാർലമെന്റ് പാസാക്കിയ നിയമഭേദഗതിയിൽ പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ഒപ്പുവെച്ചു.
ഇസ്രായേലടക്കം രണ്ട് രാജ്യങ്ങളുടെ പാസ്പോർട്ടുള്ളവർക്ക് വിലക്ക് ബാധകമാകുമോയെന്ന് വ്യക്തമല്ല. വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായ രാജ്യമാണ് മാലദ്വീപ്. കഴിഞ്ഞ ഫെബ്രുവരിയിൽ 59 ഇസ്രായേലികൾ രാജ്യത്തെത്തിയതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.