മലാല യൂസഫ് സായി വീണ്ടും പാകിസ്താനിൽ; സന്ദർശനം താലിബാൻ വധശ്രമത്തിന് 10 വർഷം തികയുമ്പോൾ

ഇസ്ലാമാബാദ്:താലിബാൻ വധശ്രമത്തിന് 10 വർഷത്തിന് ശേഷം നോബേൽ പുരസ്കാര ജേതാവ് മലാല യൂസഫ് സായി ജന്മ നാടായ പാകിസ്ഥാനിലെത്തി. പ്രളയ ബാധിതരെ സന്ദർശിക്കാനെത്തിയതായിരുന്നു അവർ.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള പ്രചാരണം നടത്തുന്നതിനിടയിലാണ് താലിബാൻ മലാലയുടെ തലയ്ക്ക് നേരെ വെടിയുതിർത്തത്. അന്ന്15 വയസ്സായിരുന്നു മലാലയുടെ പ്രായം. പിന്നീട് മലാലയെ വിദഗ്ധ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയി. മലാലയുടെ തുടർപഠനവും ബ്രിട്ടനിലായിരുന്നു. ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ജീവിതം മാറ്റി ​വെച്ച മലാല സമാധാന നൊബേൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ആക്രമണത്തിന്റെ പത്താം വർഷം കറാച്ചിയിൽ എത്തിയ മലാല വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾ സന്ദർശിച്ചു.

ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അന്താരാഷ്ട്ര ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായം തേടാനുമാണ് സന്ദർശിക്കുന്നതെന്ന് മലാല ഫണ്ട് എന്ന സംഘടന അറിയിച്ചു.

വെള്ളപ്പൊക്കത്തിൽ പാകിസ്താന് 2800 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായി. രാജ്യത്തെ മൂന്നിലൊന്ന് പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും 80 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദുരിത ബാധിത മേഖലയിലെ ജനങ്ങൾ ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്.

Tags:    
News Summary - Malala Yousafzai in Pakistan, 10 years after Taliban assassination attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.