അഹങ്കാരവും സ്വാർഥതയും വെടിയണം, പാവപ്പെട്ടവരെ മറക്കരുതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: അഹങ്കാരവും സ്വാർഥതയും വെടിഞ്ഞ് വിനീതരാകണമെന്ന് ആഗോള കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ. ആധ്യാത്മിക ജീവിതത്തിലെ വ്യതിചലനങ്ങളാണ് അഹങ്കാരവും സ്വാർഥതയും കൊണ്ടു വരുന്നതെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി.

എളിമയോടെ അശരണർക്ക് ആലംബമാവുക എന്ന ദൗത്യം പാരമ്പര്യത്തിന്‍റെ കാർക്കശ്യത്തിൽ മറക്കരുതെന്ന് മാർപ്പാപ്പ വ്യക്തമാക്കി. ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവ ലോകത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.

അഹങ്കാരികൾ തെറ്റ് ആവർത്തിക്കുന്നുവെന്നും അവർ അനുരഞ്ജനത്തിന്‍റെ വഴികൾ തേടാറില്ലെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി. നല്ലതിന്‍റെ പേരിൽ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കിയേ തീരുവെന്നും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

സ്നേഹത്തിന്‍റെ രാത്രിയിൽ നമുക്ക് ഒരേയൊരു വേദന മാത്രമേയുള്ളൂ... ദൈവത്തിന്‍റെ സ്നേഹത്തെ വ്രണപ്പെടുത്തുക, പാവപ്പെട്ടവരെ നമ്മുടെ നിസ്സംഗതയാൽ നിന്ദിച്ച് അവനെ വേദനിപ്പിക്കുക. ദൈവം പാവപ്പെട്ടവരെ അത്യധികം സ്നേഹിക്കുന്നു, ഒരു ദിവസം അവർ നമ്മെ സ്വർഗത്തിലേക്ക് സ്വാഗതം ചെയ്യുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.

Tags:    
News Summary - Look Beyond Lights, Remember The Poor: Pope Francis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.