വാഷിങ്ടൺ: റോക്ക് എൻ റോൾ ഇതിഹാസം എൽവിസ് പ്രസ്ലിയുടെ മകളും ഗായികയുമായ ലിസ മേരി പ്രസ്ലി (54) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മാതാവ് പ്രിസില്ല പ്രസ്ലിയാണ് മരണവിവരം പുറത്തുവിട്ടത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. അതേ വീട്ടിൽ താമസിച്ചിരുന്ന മുൻ ഭർത്താവ് ഡാനി കഫ് സി.പി.ആർ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോപ് ഇതിഹാസം മൈക്കൽ ജാക്സൺ, നടൻ നിക്കോളാസ് കേജ്, സംഗീതജ്ഞൻ മൈക്കൽ ലോക്ക്വുഡ് എന്നിവരെയും നേരത്തേ വിവാഹം കഴിച്ചിരുന്നു. നടി റിലീ കഫ് അടക്കം നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.