കോവിഡ് കുതിക്കുന്നു; ചൈനയിൽ ചെറുനാരങ്ങക്ക് വൻ ഡിമാൻഡ്

ബെയ്ജിങ്: കോവിഡ് കുതിച്ചുയർന്നതോടെ പ്രതിരോധം വർധിപ്പിക്കാനായി വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ തേടിപ്പോവുകയാണ് ചൈനീസ് ജനത. പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ചെറിയ നാരങ്ങക്കാണ്. അതു കഴിഞ്ഞ് ഓറഞ്ചും.

ഇപ്പോൾ നാരങ്ങക്കച്ചവടം ഒരു ദിവസം 30 ടൺ വരെയെങ്കിലും ചൈനീസ് മാർക്കറ്റുകളിൽ നടക്കുന്നുണ്ട്. തൊട്ടുമുമ്പത്തെ ആഴ്ചകളിൽ ഇത് ആറു ടൺ ഒക്കെയായിരുന്നു. നാരങ്ങയുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. നാലഞ്ചുദിവസത്തിനിടെ വില ഇരട്ടിയായാണ് വർധിച്ചിരിക്കുന്നത്.

500 ഗ്രാമിന് ഏതാണ്ട് 12 രൂപക്കാണ് ഇപ്പോൾ വിൽപന. മറ്റു പഴവർഗങ്ങളുടെയും വിലയുംവർധിക്കുകയാണ്. പലരും കൃഷിഭൂമിയുടെ 70 ശതമാനവും നാരങ്ങയാണ് കൃഷി ചെയ്യുന്നത്.

Tags:    
News Summary - Lemons are in demand as china fights huge covid surge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.