Posted On
date_range Updated On
date_range പൗരനെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ സംഭവം: പരാതി നൽകുമെന്ന് ലബനാൻ
ബൈറൂത്: ഹിസ്ബുല്ല സൈനികനെന്ന് ആരോപിച്ച് സാധാരണ പൗരനെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യു.എൻ സുരക്ഷ കൗൺസിലിൽ പരാതി നൽകുമെന്ന് ലബനാൻ പ്രധാനമന്ത്രി നജീബ് മീകാതി. സംഭവത്തെക്കുറിച്ച് ലബനാൻ സൈന്യവും യു.എൻ സമാധാനസേനയും അന്വേഷണം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
ട്രെയിനി നാവികനായ ഇമാദ് അംഹാസിനെയാണ് ഇസ്രായേൽ സായുധസേന ഉത്തര ബൈറൂത്തിലെ ബത്രൗനിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. ഹിസ്ബുല്ലയുടെ മുതിർന്ന സൈനികനാണെന്നായിരുന്നു ആരോപണമെങ്കിലും പിന്നീട് ഇസ്രായേൽ ഇതു തിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.