റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും (ഫയൽ ചിത്രം)

ജി20 സംയുക്ത പ്രസ്താവനയെ പുകഴ്ത്തി റഷ്യ; ഉച്ചകോടി വിജയമെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്

യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​വുമായി ബന്ധപ്പെട്ട് ജി20 രാജ്യങ്ങൾ നടത്തിയ സംയുക്ത പ്രസ്താവനയെ പുകഴ്ത്തി റഷ്യ. യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യയെ പരാമർശിക്കുകയോ പേരെടുത്ത് പരാമർശിക്കുകയോ ചെയ്യാതെയായിരുന്നു സംയുക്ത പ്രസ്താവന. ഇത് നയതന്ത്ര വിജയമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വിശേഷിപ്പിച്ചത്.

'ജി20 ഉച്ചകോടിയെ യുക്രെയ്ൻവത്കരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അജണ്ടയെ പ്രതിരോധിക്കാൻ നമുക്ക് സാധിച്ചിരിക്കുന്നു. വിഷയത്തിൽ ഏകീകൃത നിലപാടിൽ ഉറച്ചുനിന്നതിന് 'ഗ്ലോബൽ സൗത്തി'ലെ രാജ്യങ്ങളെ പ്രകീർത്തിക്കുന്നുവെന്നും ലാവ്റോവ് പറഞ്ഞു.

അതേസമയം, സംയുക്ത പ്രസ്താവനയെ വിമർശിച്ച് യുക്രെയ്ൻ രംഗത്തെത്തി. യുക്രെയ്ൻ വിഷയത്തിൽ ജി20ക്ക് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ വക്താവ് പറഞ്ഞു. യുക്രെയ്നെ കൂടി ​ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ മറ്റ് രാജ്യങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് ഒലേഗ് നികോലേൻകോ പറഞ്ഞു. റഷ്യയുടെ പേര് കൂട്ടിച്ചേർത്തുകൊണ്ടുള്ള പ്രസ്താവനയും അദ്ദേഹം പങ്കുവെച്ചു.


യു​ക്രെ​യ്നി​ൽ യു.​എ​ൻ ചാ​ർ​ട്ട​ർ പ്ര​കാ​രം സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന 37 പേ​ജ് പ്ര​സ്താ​വ​ന​യാണ് ജി20 രാജ്യങ്ങൾ സംയുക്തമായി നടത്തിയത്. ഇ​ന്ത്യ മു​ൻ​കൈ​യെ​ടു​ത്താ​ണ് പ്രസ്താവനക്ക് അ​ന്തി​മ​രൂ​പം ന​ൽ​കി​യ​ത്.

ഇ​ന്ന​ത്തെ യു​ഗം യു​ദ്ധ​ത്തി​ന്റേ​ത​ല്ല. ഒ​രു രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ലേ​ക്കും ക​ട​ന്നു​ക​യ​റ്റം പാ​ടി​ല്ല. ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കു​മെ​ന്ന ഭീ​ഷ​ണി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ഭ​ക്ഷ്യ-​ഊ​ർ​ജ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ സൈ​നി​ക​നീ​ക്കം പാ​ടി​ല്ല. കോ​വി​ഡി​നു​ശേ​ഷ​മു​ള്ള മ​നു​ഷ്യ​ദു​രി​തം കൂ​ട്ടാ​ൻ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശം ഇ​ട​യാ​ക്കി​യെ​ന്നും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ‘‘യു​ക്രെ​യ്നി​ൽ സ​മ​ഗ്ര​വും നീ​തി​യു​ക്ത​വും സു​സ്ഥി​ര​വു​മാ​യ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന പ്ര​സ​ക്ത​വും ക്രി​യാ​ത്മ​ക​വു​മാ​യ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. ആ​ണ​വാ​യു​ധ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​മോ ഭീ​ഷ​ണി​യോ അ​സ്വീ​കാ​ര്യ​മാ​ണ്. രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത​ത്ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്നു.

യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കും ത​ത്ത്വ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്നു’’ - പ്ര​മേ​യം വി​ശ​ദീ​ക​രി​ക്കു​ന്നു. 

Tags:    
News Summary - Lavrov thanks Global South for consolidated position on Ukraine, labels summit a ‘success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.