ന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദി വാന്വാട്ട് പൗരത്വം സ്വീകരിച്ചു. 80 ദ്വീപുകളുടെ കൂട്ടമാണ് വാന്വാട്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഇന്ത്യയിൽ പിടികിട്ടാപുള്ളിയാണ് മോദി. ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷൻ ഓഫീസിൽ പാസ്പോർട്ട് തിരിച്ച് നൽകാനായി ലളിത് മോദി അപേക്ഷ നൽകിയിട്ടുണ്ട്.
2010ലാണ് ലളിത് മോദി ഇന്ത്യ വിട്ടത്. ഇതിന് ശേഷം ലണ്ടനിലാണ് ലളിത് മോദി കഴിഞ്ഞിരുന്നത്. ഗോൾഡൻ വിസ പദ്ധതി പ്രകാരമാണ് ലളിത് മോദിക്ക് വാന്വാട്ട് പൗരത്വം നൽകിയത്. ആസ്ട്രേലിയക്കും ഫിജിക്കും ഇടയിലാണ് വാന്വാട്ട് സ്ഥിതി ചെയ്യുന്നത്.
പോർട്ട് വില്ലയാണ് തലസ്ഥാനം. ടൂറിസ്റ്റുകൾക്കും നിക്ഷേപകർക്കും പ്രവാസികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട സ്ഥലമാണ്. നികുതിയില്ലാത്ത സ്വതന്ത്രമായ സ്ഥലമാണ് വാന്വാട്ട്. എളുപ്പത്തിൽ തന്നെ പൗരത്വം ലഭിക്കുമെന്നതാണ് വാന്വാട്ടിനെ പ്രിയപ്പെട്ടതാക്കുന്നത്. 60 ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വം ലഭിക്കും.
ഇതിന് പുറമേ യു.കെ, റഷ്യ പോലുള്ള 100ഓളം രാജ്യങ്ങളിൽ വാന്വാട്ട് പൗരമാർക്ക് വിസയില്ലാതെയുള്ള പ്രവേശനമോ ഓൺ അറൈവൽ വിസയോ അനുവദിക്കുന്നുണ്ട്. ആദായ നികുതി പോലുള്ള നികുതികളും വാന്വാട്ടിലില്ല. സമാധാനപരമായ അന്തരീക്ഷവും വാന്വാട്ടിനെ പ്രിയങ്കരമാക്കുന്നുണ്ട്. 18 വയസിന് മുകളിലുള്ള ആരോഗ്യമുള്ള ക്രിമിനിൽ റെക്കോഡില്ലാത്ത ആർക്കും വാന്വാട്ടിൽ പൗരത്വം ലഭിക്കും. ഇതിനായി രണ്ടര ലക്ഷം ഡോളർ കെട്ടിവെക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.