ഡോണൾഡ് ട്രംപ്, വോളോദിമിർ സെലൻസ്കി, വ്ലാഡ്മിർ പുടിൻ
ട്രംപ്- സെലൻസ്കി-പുടിൻ ചർച്ച തള്ളി ക്രെംലിൻ; ട്രംപ്- പുടിൻ ചർച്ച ഉടൻ
മോസ്കോ: യുക്രെയ്നിൽ വെടിനിർത്തലിന് ഭീഷണിയുടെ സ്വരം നിർത്തി ചർച്ചക്കിറങ്ങിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി എന്നിവർക്കൊപ്പം അടുത്ത ആഴ്ച ത്രികക്ഷി ചർച്ചക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ സമ്മതിച്ചെന്ന വാർത്ത നിഷേധിച്ച് ക്രെംലിൻ.
കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ ഭരണ ആസ്ഥാനമായ ക്രെംലിനിൽ പുടിനുമായി സംസാരിച്ചിരുന്നു. ട്രംപുമായി കൂടിക്കാഴ്ചക്കും പിന്നീട് ത്രികക്ഷി ഉച്ചകോടിക്കും പുടിൻ സമ്മതിച്ചതായി ബുധനാഴ്ച വിറ്റ്കോഫ് പറഞ്ഞു. ഇതാണ് പുടിന്റെ വക്താവ് യൂറി യുഷകോവ് തള്ളിയത്.
പഴയ സൗഹൃദം നിലനിർത്തി പുടിനും ട്രംപും മാത്രം സംഭാഷണം നടത്തി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനെ യുക്രെയ്നും യൂറോപ്യൻ യൂനിയനും കരുതലോടെയാണ് കാണുന്നത്. ട്രംപോ തുർക്കി പ്രസിഡന്റ് ഉർദുഗാനോ മധ്യസ്ഥനായ വെടിനിർത്തൽ ചർച്ചയാണ് സെലൻസ്കി ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.