ഇനി 'ബ്ലൂ ഹൗസ്' ജനങ്ങൾക്ക് സന്ദർശിക്കാം

സോൾ: ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡൻഷ്യൽ കൊട്ടാരം 'ബ്ലൂ ഹൗസ്' ജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നുകൊടുത്തു. പ്രത്യേകതകളുള്ള നീല മേൽക്കൂരയാണ് ഈ പേരിന് കാരണം. പുതിയ പ്രസിഡന്‍റായ യൂൺ സൂക്ക് യോളിന്‍റെ നിർദേശപ്രകാരം ഓഫിസുകൾ 'ബ്ളൂ ഹൗസി'ൽനിന്നും അഞ്ചുകിലോമീറ്റർ അകലെയുള്ള യോങ്സാനിലെ പ്രതിരോധ മന്ത്രാലയത്തിന് സമീപത്തേക്ക് മാറ്റി. 74 വർഷത്തിനിടെ ആദ്യമായാണ് 'ബ്ളൂ ഹൗസി'ൽ സന്ദർശനം അനുവദിക്കുന്നത്.

ദിവസം 39,000 ആൾക്കാർക്കുവരെ സന്ദർശിക്കാം. ജനങ്ങൾക്ക് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ വാഷിങ്ടണിലെ വൈറ്റ് ഹൗസിനു സമാനമായി പ്രസിഡൻഷ്യൽ പാലസ് നിർമിക്കുമെന്നും സുരക്ഷാക്രമീകരണങ്ങളുള്ളതിനാലാണ് പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തതെന്നും യൂൺ സൂക്ക് യോൾ പറഞ്ഞു. ജപ്പാൻ ആധിപത്യ കാലത്ത് ഗവർണർ ജനറലുകൾക്കായി നിർമിച്ച ഔദ്യോഗിക വസതിയായിരുന്നു ഇത്. 1945ൽ ജപ്പാനിൽനിന്ന് കൊറിയ മോചിതമായശേഷം, 1948ൽ ദക്ഷിണ കൊറിയ സ്ഥാപിതമായി ഔദ്യോഗിക പ്രസിഡൻഷ്യൽ ഓഫിസും വസതിയും ആകുന്നതുവരെ യു.എസ് സൈനിക കമാൻഡറിന്റെ അധീനതയിലായിരുന്നു കൊട്ടാരം.

അതേസമയം, വേണ്ടത്ര പൊതുജനാഭിപ്രായം ശേഖരിക്കാതെയുള്ള യൂണിന്റെ നടപടിയിൽ മുൻഗാമി മൂൺ ജെ ഇൻ ആശങ്ക പ്രകടിപ്പിച്ചു.

Tags:    
News Summary - Korea Blue House opens to public for 1st time in 74 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.