ഉത്തര കൊറിയയിൽ 'ആദ്യമായി' കോവിഡ്; മാസ്ക് ധരിച്ച് കിം ജോങ് ഉൻ

ന്യൂഡൽഹി: ഉത്തര കൊറിയയിൽ 'ആദ്യ' കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം മാസ്ക് ധരിച്ച് കിം ജോങ് ഉൻ. രാജ്യത്ത് ആദ്യ കോവിഡ് സാന്നിധ്യം സ്ഥിരീകരിച്ച ശേഷം നടന്ന യോഗത്തിലാണ് കിം ജോങ് ഉൻ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടത്. ആളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഒരു കോവിഡ് കേസുപോലും രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന് നോർത്ത് കൊറിയ അവകാശപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തൊഴിൽ സ്ഥലങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്.

26 ദശലക്ഷം ജനസംഖ്യയുള്ള ഉത്തര കൊറിയയിൽ ഭൂരിഭാഗം ആളുകളും വാക്സിൻ ലഭിച്ചവരല്ല. രാജ്യത്തിന്‍റെ ആരോഗ്യമേഖല അവികസിതമായതിനാൽ സ്ഥിതി രൂക്ഷമായേക്കും.

Tags:    
News Summary - Kim Jong-un wears mask for 1st time after North Korea confirms Covid outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.