ഭാര്യയെയും അമ്മയെയും കൊന്നു; അമേരിക്കയിൽ മുൻ ഇന്ത്യൻ അത്​ലറ്റ്​ പിടിയിൽ

പെൻസിൽവാനിയ: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഇന്ത്യൻ അത്​ലറ്റ്​ അറസ്​റ്റിൽ. 1983ലെ കുവൈത്ത്​ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഷോട്പുട്ടിൽ വെങ്കലം ​േനടിയ ഇഖ്​ബാൽ സിങ്​ (62) ആണ്​ പെൻസിൽവാനിയയിലെ ഡെലാവർ കൗണ്ടിയിൽ അറസ്​റ്റിലായത്​.

അമ്മ നാസിബ്​ കൗർ, ഭാര്യ ജസ്​പാൽ കൗർ എന്നിവരുടെ കഴുത്തിന്​ മുറിവേൽപിച്ചാണ്​ കൊലപ്പെടുത്തിയത്​. കൊല നടത്തിയ ശേഷം ഇഖ്​ബാൽ സിങ്​ മകനെയും മകളെയും വിളിച്ച്​ രണ്ടുപേരെയും ഇല്ലാതാക്കിയെന്ന്​ പറയുകയായിരുന്നു.

മക്കൾ അറിയിച്ചതനുസരിച്ച്​ പൊലീസ്​ എത്തിയപ്പോൾ സ്വയം ഏൽപിച്ച മുറിവുകളുമായി ഇഖ്​ബാൽ സിങ്ങിനെയാണ്​ കണ്ടത്​. അമ്മ താ​ഴത്തെ നിലയിലും ഭാര്യ മുകളിലെ നിലയിലും മരിച്ചുകിടക്കുകയായിരുന്നു. പെൻസിൽവാനിയയിൽ ടാക്​സി കാബ്​ ഡ്രൈവറാണ്​ ഇഖ്​ബാൽ സിങ്​.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.