കേൾവി സഹായി തുണച്ചു; ആദ്യമായി അമ്മയുടെ ശബ്​ദം കേട്ട്​ കുഞ്ഞു മേസൺ, വൈറലായി ദൃശ്യങ്ങൾ

ന്യൂയോർക്ക്​: ആദ്യമായി അമ്മയുടെ ശബ്​ദം കേട്ട ജന്മനാ കേൾവിക്കുറവുള്ള മേസൺ എന്ന ഒരു വയസുകാര​െൻറ സന്തോഷപ്രകടനമാണ്​ ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്​. കേൾവി സഹായി ഉപകരണത്തി​െൻറ സഹായ​ത്തോടെ ആദ്യമായി ഒരു ശബ്​ദം കേട്ട മേസൺ അമ്പരന്നു. അത്​ ത​െൻറ അമ്മയുടെ ശബ്​ദമാണെന്ന്​ തിരിച്ചറിഞ്ഞതോടെ അവൻ സന്തോഷവാനായി.​

മേസൺ വാക്കുകൾ ശ്രദ്ധിക്കുകയും ഹായ്​ എന്ന്​ തിരിച്ച്​ പറഞ്ഞ്​ ചിരിക്കുകയും ചെയ്യുന്ന വിഡിയോ മാതാവ്​ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.



സെപ്​തംബർ 16ന്​ ലിൽ ലോപീപ്പ്​ എന്ന ട്വിറ്റർ യൂസർ പങ്കുവെച്ച വിഡിയോ ഒരു ദിവസത്തിനകം കണ്ടത്​ 26 ലക്ഷം ആളുകളാണ്​. ശബ്​ദങ്ങൾ കേൾക്കാൻ കഴിയുമെന്ന്​ തിരിച്ചറിഞ്ഞതോടെ ആഹ്ലാദവാനായ ​കുഞ്ഞ്​ മേസൻെറ വികാരപ്രകടനങ്ങളാണ്​ വിഡിയോയിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.