ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിനടുത്ത് ലാസ്ബെലയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 39 പേർ മരിച്ചു.ഞായറാഴ്ച രാവിലെയായിരുന്നു അപകടം. 48 യാത്രക്കാരുമായി ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്നു വാഹനമെന്ന് ലാസ്ബെല അസിസ്റ്റന്റ് കമ്മീഷണർ ഹംസ അഞ്ജും പറഞ്ഞു.
ലാസ്ബെലക്ക് സമീപം യു-ടേൺ എടുക്കുന്നതിനിടെ വാഹനം പാലത്തിന്റെ തൂണിൽ ഇടിക്കുകയായിരുന്നു. പിന്നീട് തോട്ടിലേക്ക് മറിഞ്ഞ വാഹനത്തിന് തീപിടിച്ചു.
ഒരു കുട്ടിയും ഒരു സ്ത്രീയുമുൾപ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. മരണസംഖ്യ ഉയരാനുള്ള സാധ്യതയുമുണ്ട്. അതേസമയം, അപകടസ്ഥലത്ത് നിന്ന് ഇതുവരെ 17 മൃതദേഹങ്ങൾ കണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.