തെഹ്റാൻ/തെൽ അവീവ്: യുദ്ധലക്ഷ്യങ്ങൾ ഏതാണ്ട് നേടിയെന്ന യു.എസ് അവകാശവാദങ്ങൾക്കിടെ, 4000 കിലോമീറ്റർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിലെ യു.എസ്-ബ്രിട്ടീഷ് സൈനികതാവളമുള്ള ഡീഗോ ഗാർഷ്യ ദ്വീപിലേക്ക് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ. നാശനഷ്ടമില്ലെന്നാണ് യു.എസ് പ്രതികരിച്ചത്.
ശനിയാഴ്ച സംയുക്ത സൈന്യം അതിരൂക്ഷമായ ആക്രമണമാണ് ഇറാനിൽ നടത്തിയത്. രണ്ടായിരത്തോളം പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. ഇറാനിൽ കരസേനയെ വിന്യസിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സിയുടെ വക്താവ് ജനറൽ അലി മുഹമ്മദ് നൈനിയെ കൊലപ്പെടുത്തിയ സഖ്യസേന, രാജ്യത്തെ സുപ്രധാന ആണവ നിലയമായ നതാൻസിലും മിസൈൽ ആക്രമണം നടത്തി.
ഇറാന്റെ എണ്ണ ശേഖരത്തിനുനേരെ ആക്രമണമുണ്ടാകില്ലെന്ന് ഇസ്രായേൽ അറിയിച്ചു. ഇറാൻ എണ്ണക്ക് ഏർപ്പെടുത്തിയ ഉപരോധം യു.എസ് താൽക്കാലികമായി പിൻവലിച്ചിട്ടുമുണ്ട്. അതേസമയം, ലബനാനിൽ ഇസ്രായേൽ അധിനിവേശത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടവർ 1000 കവിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.