Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്: 27 സിറിയക്കാരെ ജോർഡൻ സൈന്യം വെടിവെച്ചുകൊന്നു
അമ്മാൻ: സിറിയയിൽനിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച 27 പേരെ ജോർഡൻ സൈന്യം വെടിവെച്ചുകൊന്നു. വലിയ മയക്കുമരുന്ന് ശേഖരവുമായി അതിർത്തി കവാടം വഴി അതിക്രമിച്ചു കയറാനാണ് ഇവർ ശ്രമിച്ചതെന്ന് ജോർഡൻ സൈന്യം വ്യക്തമാക്കി. ഇവരിൽനിന്ന് മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവർ സിറിയയിലേക്ക് രക്ഷപ്പെട്ടു.
പശ്ചിമേഷ്യയിലെ പ്രധാന മയക്കുമരുന്നു കടത്ത് പാതകളിലൊന്നാണ് ജോർഡൻ-സിറിയ അതിർത്തി. ഗൾഫിലെ വിപണി ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോർഡൻ സൈന്യം ഇതിനെതിരെ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.