പറക്കുന്നതിനിടെ 9000 അടിയിലേക്ക് താഴ്ന്നു: അടിയന്തര ലാൻഡിങ് അറിയിപ്പുമായി ബ്രിട്ടീഷ് എയർവേയ്സ് വിമാനം
ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സിന്റെ BA295 വിമാനം അയർലൻഡിന് മുകളിൽ വെച്ച് അടിയന്തര ലാൻഡിങ് അറിയിപ്പ് നൽകി ലണ്ടനിലേക്ക് തിരിച്ചുവിട്ടു. പൊതുവായ അടിയന്തരാവസ്ഥ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന 'സ്വാക്ക് 7700' കോഡാണ് വിമാനം നൽകിയത്.
അയർലൻഡിന് മുകളിൽ വിമാനം ഏകദേശം 9,000 അടിയിലേക്ക് ഉയരത്തിലേക്ക് താഴ്ന്നുവെന്നാണ് ഫ്ലൈറ്റ് ട്രാക്കർ റിപ്പോർട്ട്. അടിയന്തിര ലാൻഡിങ്ങിനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല, കാബിനിലെ സമ്മർദ്ദം മൂലം ഇത്തരത്തിൽ വിമാനങ്ങൾ ഇത്തരത്തിൽ സന്ദേശം നൽകാറുണ്ട്.
എന്താണ് 'സ്വാക്ക് 7700'?
വിമാനത്തിന്‍റെ ട്രാൻസ്പോണ്ടർ എയർ ട്രാഫിക് കൺട്രോളിലേക്ക് അയക്കുന്ന നാലക്ക കോഡാണ് 'സ്വാക്ക്'. പൊതുവായ അടിയന്തരാവസ്ഥ സൂചിപ്പിക്കാനാണ് 7700 എന്ന കോഡ് ഉപയോഗിക്കുന്നത്. ഇത് യഥാർഥ പ്രശ്നം എന്താണെന്ന് വിശദീകരിക്കുന്നില്ല. പകരം, ക്രൂവിന് സഹായവും വ്യക്തമായ പാതയും ആവശ്യമാണെന്ന് ഇത് കൺട്രോളർമാരെ അറിയിക്കുന്നു.
ലോകമെശ്രദ്ധ ആകർഷിച്ച ഫ്ലൈദുബായ് സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈദുബായ് FZ1073 വിമാനം, അടിയന്തരാവസ്ഥ കോഡ് നൽകിയതിനെ തുടർന്ന് സെപ്റ്റംബർ 30ന് തബൂക്കിലേക്ക് തിരിച്ചുവിട്ടിരുന്നു. രണ്ട് മിനിറ്റിൽ താഴെ സമയംകൊണ്ട് വിമാനം 17,400 അടി താഴേക്ക് ഇറങ്ങിയതായി ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റ കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.