ശക്തിയായത്​ ആഫ്രിക്കൻ അമേരിക്കക്കാർ; ഞാൻ നിങ്ങളുടേതായിരിക്കും -ബൈഡൻ

വാഷിങ്ടൺ: തകർപ്പൻ വിജയത്തിന്​പിന്നാലെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിന്​ നന്ദി പറഞ്ഞ്​ നിയുക്ത പ്രസിഡൻറ്​ ജോ ബൈഡൻ. കാമ്പയിൻ കുറവായ ഈ കാലഘട്ടത്തിലും തനിക്ക്​തുണയായതിന്​ ബൈഡൻ നന്ദിയർപ്പിക്കുകയായിരുന്നു.

''കാമ്പയിൻ ഏറ്റവും കുറവായ കാലഘട്ടത്തിലും ആഫ്രിക്കൻ അമേരിക്കൻ സമൂഹം എനിക്കായി എണീറ്റുനിന്നു. അവരെപ്പോഴും എൻെറ പിറകിലുണ്ടായിരുന്നു. ഞാൻ നിങ്ങളുടേതായിരിക്കും'' -ബൈഡൻ ട്വീറ്റ്​ ചെയ്തു.

തെരഞ്ഞെടുപ്പിലെ ബൈഡൻെറ വിജയത്തിന്​ പിന്നിൽ കറുത്ത വർഗക്കാർ നിർണായക സാന്നിധ്യമായിരുന്നു. ജോർജ്​ ​േഫ്ലായിഡിൻെറ മരണത്തോടെ അമേരിക്കയിലുയർന്ന വംശവെറിക്കെതിരായ പ്രതിഷേധങ്ങൾ ട്രംപിനെതിരെ വൻ രോഷം ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്​. 

Tags:    
News Summary - joe biden thanks to african americans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.