സ്വീകരിക്കാൻ കാത്തുനിന്നില്ലെങ്കിലും വൈറ്റ്​ ഹൗസിൽ ബൈഡനെ കാത്ത്​ ട്രംപിന്‍റെ​ കത്ത്​

വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനെ അംഗീകരിക്കാൻ തയാറാ​യില്ലെങ്കിലും തന്‍റെ പിൻഗാമിക്കായി കത്ത്​ എഴുതിവെച്ചാണ്​ ​മുൻ പ്രസിഡന്‍റ്​ ​ഡോണൾഡ്​ ട്രംപിന്‍റെ വൈറ്റ്​ ഹൗസ്​ പടിയിറക്കം. അമേരിക്കൻ പ്രസിഡന്‍റിന്‍റെ വർക്കിങ്​ ഓഫിസായ ഓവൽ ഓഫിസിൽ 'വളരെ മാഹാത്മ്യമുള്ള' കത്ത്​ തനിക്കായി ട്രംപ്​ എഴുതിവെച്ചിരുന്നുവെന്ന്​ ബൈഡന്‍ പറഞ്ഞു. ഭരണകൈമാറ്റത്തിൽ പരമ്പരാഗതമായി നടന്നുവന്ന മര്യാദകളിൽ ട്രംപ്​ പാലിച്ചതും ഇതുമാത്രം.

സ്വകാര്യകത്തായതിനാൽ, ട്രംപുമായി സംസാരിക്കുന്നതുവരെ താൻ കത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച്​ സംസാരിക്കില്ലെന്ന്​ വൈറ്റ്​ഹൗസിൽവെച്ച്​ മാധ്യമപ്രവർത്തകരോ​ട്​ ബൈഡന്‍ പറഞ്ഞു.

ബൈഡന്‍റെ വിജയത്തിൽ ഒൗദ്യോഗികമായി അഭിനന്ദിക്കാനോ, സ്​ഥാനമേറ്റെടുക്കൽ ചടങ്ങിൽ പ​ങ്കെടുക്കാനോ ട്രംപ്​ തയാറായിരുന്നില്ല. അതിനാൽതന്നെ മുൻഗാമികൾക്ക്​ പ്രസിഡന്‍റ്​ കൈമാറുന്ന കത്ത്​ ട്രംപ്​ കാത്തുവെച്ചിട്ടുണ്ടോയെന്ന കാര്യം ബുധനാഴ്​ച ബൈഡൻ വെളിപ്പെടുത്തുന്നതു​വരെ വ്യക്തമല്ലായിരുന്നു. ഇതോടെ ഭരണകൈമാറ്റത്തിൽ പാലിച്ചുപോന്ന മര്യാദകളിൽ ട്രംപ്​ പാലിച്ചത്​ കത്ത്​ കൈമാറ്റം മാത്രമായി. 

Tags:    
News Summary - Joe Biden says Donald Trump wrote him a very generous letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.