വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ദിലവാരെ നെവാർക്കിലെ ക്രിസ്റ്റിയാന ആശുപത്രിയിൽ വെച്ചാണ് ഫിസർ വാക്സിന്റെ ആദ്യ ഡോസ് ബൈഡൻ സ്വീകരിച്ചത്.
78കാരനായ ബൈഡൻ കുത്തിവെപ്പ് എടുക്കുന്നത് ടെലിവിഷൻ തൽസമയം സംപ്രേഷണം ചെയ്തു. കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നതിൽ അപകടമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ബൈഡൻ വാക്സിൻ സ്വീകരിച്ചത്.
യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും ഭാര്യയും മുതിർന്ന ഉദ്യോഗസ്ഥരിലൊരാളായ നാൻസി പെലോസിയും വെള്ളിയാഴ്ച കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
അതേസമയം, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വാക്സിൻ സ്വീകരിക്കുന്നതിനെ കുറിച്ച് ഇതുവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നേരത്തെ, ട്രംപിനും കോവിഡ് ബാധിച്ചിരുന്നു.
നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഭർത്താവും ഒരാഴ്ചക്ക് ശേഷമാകും കോവിഡ് വാക്സിന്റെ അദ്യ ഡോസ് സ്വീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.