സിംഗപ്പൂർ: സിംഗപ്പൂർ റസ്റ്റാറന്റിൽ നിന്ന് ഞണ്ട് വിഭവം കഴിക്കാൻ ജാപ്പാനീസ് ടൂറിസ്റ്റ് കൊടുക്കേണ്ടി വന്നത് 680 ഡോളർ (ഏതാണ്ട് 56,503 രൂപ). എന്നാൽ വിഭവത്തിന്റെ വില ഓർഡർ ചെയ്യുന്നതിന് മുമ്പ് റസ്റ്റാറന്റ് അധികൃതർ കൃത്യമായി പറഞ്ഞില്ലെന്ന് ആരോപിച്ച് ജുങ്കോ ഷിൻബയെന്ന യുവതി പൊലീസിനെ വിളിച്ചു.
ആഗസ്റ്റ് 19ന് സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റസ്റ്റാറന്റിലാണ് സംഭവം. റസ്റ്റാറന്റിലെത്തിയ ജുങ്കോ ഞണ്ട് വിഭവങ്ങൾ കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. തുടർന്ന് വെയ്റ്റർ ഒരു വിഭവം നിർദേശിച്ചു. 100 ഗ്രാമിന് 20 ഡോളർ വിലയാകുമെന്നും വെയ്റ്റർ പറഞ്ഞു. എന്നാൽ പാകം ചെയ്യുന്ന ഞെണ്ട് എത്ര ഗ്രാമുണ്ടെന്ന കാര്യം വെയ്ററർ പറഞ്ഞിട്ടില്ലെന്നാണ് യുവതിയുടെ ആരോപണം. ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ നോക്കിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം യുവതിക്ക് മനസിലായത്. ഏതാണ്ട് 3500 ഗ്രാം ഞണ്ടാണ് നൽകിയത്. അതിന് 680 ഡോളർ വില വരും. യുവതിയടക്കം നാലുപേരാണ് വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നത്.
പൊലീസ് എത്തിയപ്പോൾ അമിതമായി വില ഈടാക്കിയിട്ടില്ലെന്ന കാര്യം റസ്റ്റാറന്റ് ഉടമകൾ ബോധ്യപ്പെടുത്തി. അതേ ഡിഷ് തന്നെ ഓർഡർ ചെയ്ത മറ്റൊരു കസ്റ്റർമർ നൽകിയ കാഷ് ബില്ലും റസ്റ്റാറന്റ് അധികൃതർ കാണിച്ചുകൊടുത്തു. ഒടുവിൽ 6479 രൂപ കുറച്ചുകൊടുക്കാൻ റസ്റ്റാറന്റ് അധികൃതർ തയാറായി. ഇക്കാര്യം സിംഗപ്പൂർ ടൂറിസം ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് യുവതി. പരാതി സിംഗപ്പൂരിലെ കൺസ്യൂമേഴ്സ് അസോസിയേഷന് കൈമാറിയിട്ടുണ്ട് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.