ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജിവെച്ചു

ടോക്യോ: രാഷ്​്ട്രീയ അസ്ഥിരതക്ക്​ പേരുകേട്ട ജപ്പാനിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി എന്ന ബഹുമതി സ്വന്തമാക്കി ദിവസങ്ങൾ പിന്നിടും മു​േമ്പ ഷിൻസോ ആബെ രാജിവെച്ചു. ആരോഗ്യകാരണങ്ങളാലാണ്​ രാജിയെന്ന്​​​ ആബെ വ്യക്​തമാക്കി.

രണ്ടാഴ്​ചക്കിടെ നടത്തിയ പരിശോധനയിൽ​ ആരോഗ്യനില മോശമാണെന്ന്​ കണ്ടെത്തിയിരുന്നു​.

കഴിഞ്ഞ തിങ്കളാഴ്​ച നടത്തിയ പരിശോധനയിലാണ്​ ​േരാഗം ഗുരുതരമാണെന്ന്​ ​കണ്ടെത്തിയതെന്നും ചില ലക്ഷ്യങ്ങൾ പൂർത്തിയാക്കാനാകാത്തതിൽ നിരാശയുണ്ടെന്നും ആബെ പറഞ്ഞു. കൗമാരം മുതൽ വൻകുടലിലെ രോഗത്തിന്​ ചികിത്സയിലായിരുന്ന ആബെ, 2006ൽ 52ാം വയസ്സിൽ ജപ്പാ​നിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ആ​േരാഗ്യാവസ്ഥ മോശമായതിനെ തുടർന്ന്​ 2007ൽ സ്ഥാന​മൊഴിഞ്ഞു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ ആബെ ആറ്​ തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1964 മുതൽ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായിരുന്ന അമ്മാവൻ ഇസാകു സാറ്റോയെയാണ്​ ആബെ മറികടന്നത്​. കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധി​െയ മറികടക്കുന്നതിനിടെയാണ്​ പടിയിറക്കം.

മുൻ പ്രതിരോധ മന്ത്രിയും ആബെയുടെ കടുത്ത വിമർശകനുമായ ഷിഗേരു ഇഷിബ, മുൻ പ്രതിരോധ മന്ത്രി ഫുമിയോ കിഷിദ, പ്രതിരോധ മന്ത്രി ടാരോ കോനോ തുടങ്ങിയവരിലൊരാൾ പ്രധാനമന്ത്രിയാകുമെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.