ഹെലൻ ക്ലാർക്ക്, ജസീന്ത ആർഡേൻ

ആഘോഷങ്ങളില്ല, ഉറക്കമില്ല, 24 മണിക്കൂറും സമ്മർദ്ദത്തിനടിപ്പെട്ട് ജീവിക്കണം -അധികാരത്തിന്റെ മുൾക്കിരീടം ഏറ്റെടുത്ത രാഷ്ട്ര നേതാക്കൾക്ക് പറയാനുള്ളത് ഇതാണ്...

ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണിന്റെ രാജി ലോകത്തെ മുഴുവൻ അമ്പരപ്പിച്ചിരിക്കുകയാണ്. രാഷ്ട്രീയക്കാരും മനുഷ്യൻമാരാണ് എന്നാണ് ജസീന്ത തന്റെ രാജിക്ക് ഉയർത്തിക്കാട്ടിയ കാരണം. ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ ത്യജിക്കുന്നുണ്ടെന്ന് രാഷ്ട്രീയക്കാർ സമ്മതിക്കുന്നത് സാധാരണയാണ്. ലോക നേതാക്കൾ ഒരുപാട് സവിശേഷ അധികാരങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇവർ വിശ്രമമില്ലാതെ മണിക്കൂ​റുകളോളം ഓടിക്കൊണ്ടിരിക്കുകയാണ്. വിശ്രമിക്കാൻ ലഭിക്കുന്നത് വളരെ തുഛമായ മണിക്കൂറുകൾ മാത്രം.


രാഷ്ട്രത്തിന്റെ പരമോന്നത പദവിയിൽ ഇരിക്കുന്ന ഒരാളാണെങ്കിൽ സമ്മർദ്ദം അതിന്റെ പാരമ്യതയിലാണെന്ന് ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഒമ്പതു വർഷമാണ് അവർ പ്രധാനമന്ത്രി പദവിയിലിരുന്നത്. 1999ൽ മുതൽ 2008 വരെ. ഒരു ദിവസത്തിന്റെ ഏറിയ പങ്കും ഔദ്യോഗിക കാര്യത്തിനായി മാറ്റിവെക്കേണ്ടി വരുമെന്നായിരുന്നു ഹെലൻ പറഞ്ഞത്. ഓക്‍ലൻഡിലാണ് താമസമെന്നതിനാൽ വെല്ലിങ്ടണിലെ ഓഫിസിലെത്താനായി ദിവസവും മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്നതായി ജസീന്ത ആർഡേൻ ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഒരു മണിക്കൂറാണ് വിമാനയാത്ര. വിമാനം ഏഴു മണിക്കാണ് എങ്കിൽ നിങ്ങൾ പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേൽക്കേണ്ടി വരും. പലപ്പോഴും നിങ്ങൾ അർധരാത്രിയായിരിക്കും ഉറങ്ങാനായി എത്തുക. അതിരാവിലെ എഴുന്നേൽക്കുക എന്നത് പ്രായോഗികമല്ല.-ജസീന്ത സൂചിപ്പിച്ചു.

ഒരുപാട് രാഷ്ട്രീയ വെല്ലുവിളികൾ കൂട്ടമായി നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് കുടുംബജീവിതവും ഔദ്യോഗിക ജോലിയും ഒരുമിച്ചുകൊണ്ടുപോകാൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ന്യൂസിലൻഡ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത കുഞ്ഞിന് ജന്മം നൽകിയത്. തന്റെ കാലത്ത് നേരിട്ട പ്രധാന വെല്ലുവിളി കോവിഡ് തന്നെയായിരുന്നു​വെന്നും അവർ പറയുകയുണ്ടായി. കോവിഡ് നേരിടുന്നതിൽ സർക്കാരിന്റെ പരാജയം ഏറ്റെടുത്ത് കൊണ്ട് ഡച്ച് മന്ത്രി ബ്രൂണോ ബ്രൂയിൻസ് രാജിവെക്കുകയുണ്ടായി. തുടർച്ചയായുള്ള മണിക്കൂറുകൾ നീണ്ട ജോലി ത​ന്നെ ക്ഷീണിതനാക്കിയെന്നും ഭാരിച്ച ചുമതല ഒഴിഞ്ഞ ശേഷം വളരെ നന്നായി ഉറങ്ങാൻ സാധിച്ചതായും പിന്നീട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഉന്നതപദവികളിൽ ഇരിക്കുന്നവർ പുലർച്ചെ നാലിന് എഴുന്നേൽക്കണം...പദവി ഒഴിഞ്ഞതിനു ശേഷം കുറച്ചു കൂടി സമയം ഉറങ്ങാൻ എനിക്ക് സാധിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞത് ഇതായിരുന്നു.

അമിത ജോലിഭാരവും ക്ഷീണവും അനുഭവപ്പെട്ട രാജിവെച്ച ആസ്ട്രേലിയൻ ആരോഗ്യമന്ത്രി റുഡോൾഫ് ആൻഷോബർ ഒരിക്കൽ വിശദീകരിക്കുകയുണ്ടായി. 15 മാസത്തെ ഓഫിസ് കാലം തനിക്ക് 15 വർഷ​ത്തെ ദൈർഘ്യമുള്ളതായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അധികാരമുള്ള കാലം ആഘോഷങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കൽ കൂടിയാണെന്ന് നിരവധി രാഷ്ട്രീയ നേതാക്കളുടെ ജീവിതം പകർത്തിയ സർ ആന്റണി ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് മറ്റുള്ളവരുടെ പോയിട്ട് സ്വന്തം ജൻമദിനം വരെ ആഘോഷിക്കാൻ സമയമുണ്ടാകില്ല. എല്ലായ്പ്പോഴും പുലർച്ചെ നാലു മണിക്ക് എഴുന്നേൽക്കണം എന്ന ഓർമയായിരിക്കും മനസിലുണ്ടാകുക-ആൻഷോബർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jacinda Ardern's burnout highlights the pressure world leaders face ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.