Posted On
date_range Updated On
date_range ന്യൂസിലൻഡ് തെരഞ്ഞെടുപ്പ്: ജസീന്ത ആർഡന് ജയം
വെല്ലിങ്ടൺ: ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസീന്ത ആർഡന് ജയം. ഇത് രണ്ടാം തവണയാണ് ജസീന്ത ന്യൂസലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്
ജസീന്തയുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടി. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന് ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് കോളിൻസിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാനായത്. പാർട്ടിയുടെ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
കോവിഡ് പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനിെൻറ പ്രചാരണം. കോവിഡിെൻറ സമൂഹ വ്യാപനം തടയാനായത് അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.