ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

ന്യൂയോർക്ക്: മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യഭാര്യയും മൂന്ന് മക്കളുടെ അമ്മയുമായ ഇവാന ട്രംപ്(73) അന്തരിച്ചു. മുൻ പ്രസിഡന്റ് തന്നെയാണ് ഭാര്യയുടെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.

സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ന്യൂയോർക്കിലെ സ്വന്തം വസതിയിൽവെച്ചായിരുന്നു മരണമെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ, മരണകാരണത്തെ കുറിച്ച് അദ്ദേഹം സൂചന നൽകിയിട്ടില്ല. പ്രചോദനാത്മകമായ ജീവിതമാണ് ഇവാന നയിച്ചത്. അവരുടെ അഭിമാനം മൂന്ന് മക്കളായ ഡോണാൾഡ് ജൂനിയർ, ഇവാൻക, എറിക് എന്നിവരെ കുറിച്ച് ഓർത്തായിരുന്നുവെന്നും ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

പഴയ ചെക്കോസ്ലോവാക്കിയയിൽ കമ്യൂണിസ്റ്റ് ഭരണത്തിന് കീഴിലാണ് ഇവാന ജനിച്ച് വളർന്നത്. പിന്നീട് ഡോണൾഡ് ട്രംപിനെ വിവാഹം ചെയ്തതതിന് ശേഷം അവർ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറി. 1981ലാണ് ട്രംപിനും ഇവാനക്കും ആദ്യ മകളായ ഇവാൻക ജനിക്കുന്നത്. 1993ലാണ് ഡോണാൾഡ് ട്രംപും ഇവാനയും വിവാഹമോചിതരാകുന്നത്. പിന്നീട് സ്വന്തം ബിസിനസ് നടത്തിയാണ് അവർ ജീവിതം മുന്നോട്ട് കൊണ്ടു പോയത്.

Tags:    
News Summary - Ivana Trump, Donald Trump's First Wife, Dies At 73

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.