ട്രംപിനോട് 'നോ' പറയേണ്ട സമയമായി; നെതന്യാഹുവിന് മേൽ കടുത്ത സമ്മർദം

ജറുസലേം: ലബനാനിൽ നടക്കുന്ന സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറരുതെന്നും, ട്രംപിനോട് ‘നോ’ പറയണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ കടുത്ത സമ്മർദ്ദം തുടരുന്നതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്താൻ പദ്ധതിയിട്ടിരുന്ന ആക്രമണങ്ങൾ നിർത്തിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം തുടരണമെന്ന ആവശ്യവുമായി ഇസ്രായേലിലെ തീവ്ര വലതുപക്ഷ വിഭാഗം നെതന്യാഹുവിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നത്.

അതിശക്തമായി ഹിസ്ബുള്ളയെ ആക്രമിക്കണമെന്നും ഇതിനായി ഇസ്രായേൽ പോരാളികൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകണമെന്നും ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ എക്സിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വടക്കൻ മേഖലകളിൽ സുരക്ഷ പുനഃസ്ഥാപിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ബെൻ-ഗ്വിർ ഓർമ്മിപ്പിച്ചു. “അങ്ങ് വളരെ ശക്തനായ പ്രധാനമന്ത്രിയാണ്. അമേരിക്കൻ പ്രസിഡന്റിനോട് ‘അതെ’ എന്നും ആവശ്യമുള്ളപ്പോൾ ‘ഇല്ല’ എന്നും പറയുമെന്ന് അങ്ങ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സുഹൃത്തായ ട്രംപിനോട് ഇപ്പോൾ ‘നോ’ എന്ന് പറയേണ്ട സമയമാണിത്,” ബെൻ-ഗ്വിർ വ്യക്തമാക്കി.

Full View


Tags:    
News Summary - It's time to say 'no' to Trump; Netanyahu under intense pressure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.