ഇത്​ 'ഹാജരാകാത്തവരുടെ രാജാവ്​'; 15 വർഷമായി ലീവെടുത്ത്​ 'നാല​ു കോടി' ശമ്പളം വാങ്ങിയയാൾ പിടിയിൽ

റോം: 15 വർഷമായി ജോലിക്ക്​ ഹാജരാകാ​െത നാലുകോടിയിലധികം രൂപ ശമ്പളം കൈപ്പറ്റിയ ആശുപത്രിയിലെ മുൻ ജീവനക്കാരൻ പിടിയിൽ. ഇറ്റയിലെ ഒരു ആശുപത്രിയിലാണ്​ സംഭവം.

'ഹാജരാകാത്തവരുടെ രാജാവ്​' എന്നാണ്​ സാൽവ​േതാർ സ്​കുമസിന്‍റെ വിളിപ്പേര്​. കാരണം ജോലിയുണ്ടായിട്ടും 15 വർഷമായി ഇയാൾ ജോലിക്ക്​ ഹാജരായിട്ടില്ല. എന്നാൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തുകയും ചെയ്​തിരുന്നു.

2005ലാണ്​ കാറ്റൻസാരോയിലെ പഗ്​ലീഗ്​ സിക്കോ ആശുപത്രിയിൽ സ്​കുമസ്​ ജോലിക്കെത്തിയത്​. എന്നാൽ 2005 മുതൽ 2020 വരെ ഇയാൾ ജോലിക്ക്​ ഹാജരാകാ​െത ശമ്പളം കൈപറ്റി. ഇത്തരത്തിൽ 5,38,999 യൂറോ (4,86,53,028 രൂപ)യാണ്​ അനധികൃതമായി കൈപറ്റിയതെന്ന്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തി.

അന്വേഷണത്തിൽ ഈ 67കാരൻ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയതോടെ ഓഫിസ്​ ദുരുപയോഗം, വ്യാജരേഖ ചമക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ നേരിടുകയാണെന്ന്​ ദി ഗാർഡിയൻ റി​േപ്പാർട്ട്​ ചെയ്യുന്നു. കൂടാതെ ഇയാ​ൾക്ക്​ അനധികൃതമായി ഹാജർ രേഖകൾ തയാറാക്കി നൽകിയതിന്​ ആശുപത്രിയിലെ ആറോളം ജീവനക്കാർക്കെതിരെയും കേസെടുത്തു.

ആശുപത്രിയിലെ നിരവധിപേരിൽനിന്ന്​ ശേഖരിച്ച വിവരങ്ങളുടെ അടിസ്​ഥാനത്തിലാണ്​ സ്​കുമസിനെതിരായ നടപടി. ആശുപത്രി ഡയറക്​ടറെ ഭീഷണിപ്പെടുത്തിയതിനും സ്​കുമസിനെതിരെ കേസുണ്ട്​. ഡയറക്​ടർ ഇയാൾക്കെതിരെ തെറ്റായ റി​േപ്പാർട്ട്​ നൽകാതിരിക്കാനായിരുന്നു ഭീഷണിപ്പെടുത്തൽ. തുടർന്ന്​ ഇയാളെ കാറ്റൻസാരോ ആശുപത്രിയിലെ ഫയർ എമർജൻസി ഓപ്പറേഷൻസ്​ സെന്‍ററിലേക്ക്​ നിയമിച്ചു. എന്നാൽ, ഡയറക്​ടറുടെ വിരമിക്കലിന്​ ശേഷവും മറ്റാരും ഇയാൾ ജോലിക്ക്​ ഹാജരാകാത്തത്​ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ തയാറായിരുന്നില്ല. 

Tags:    
News Summary - Italian Hospital Worker Skipped Work for 15 Years But Still Earned Rs 4 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.