ഹ​മാ​സു​മാ​യി കരാറിലെ​ത്ത​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്

തെ​ൽ​അ​വീ​വ്: റ​ഫ ആ​ക്ര​മ​ണ​പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് ബ​ന്ദി​മോ​ച​ന​ത്തി​ന് ഹ​മാ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്ത​ണ​മെ​ന്ന് മു​ൻ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ യാ​യി​ർ ലാ​പി​ഡ് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​മാ​സി​നെ ത​ക​ർ​ക്ക​ൽ ബ​ന്ദി​മോ​ച​ന​ത്തി​നു​ശേ​ഷം ആ​ലോ​ചി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

റ​ഫ​യി​ൽ ക​ര​യു​ദ്ധം ആ​രം​ഭി​ക്കു​ന്ന​ത് ബ​ന്ദി മോ​ച​ന ക​രാ​റി​നെ ബാ​ധി​ക്കും. ബ​ന്ദി​ക​ളു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ദു​ര​ന്തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ഏ​റ്റ​വും അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു യു.​എ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ​മാ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നെ​തി​രെ ലാ​പി​ഡ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ട​ത്തെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Israel's opposition leader wants to reach an agreement with Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.