വെസ്റ്റ് ബാങ്ക്: ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം നടത്തിയ അക്രമ സംഭവങ്ങളിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വടക്കൻ വെസ്റ്റ് ബാങ്കിലെ തുൽകറം നഗരത്തിൽ നടത്തിയ റെയ്ഡിനിടെയാണ് ഇസ്രായേൽ സേന രണ്ട് ഫലസ്തീനികളെ വെടിവെച്ചുകൊന്നത്.
ഹമാസ് അംഗങ്ങളായ അബ്ദുൾ റഹ്മാൻ അത്തയും (23) ഹുതൈഫ ഫാരിസുമാണ് (27) രക്തസാക്ഷികളായതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം, ഹുവ്വാര പട്ടണത്തിൽ വെച്ച് ഇസ്രായേൽ അധിനിവേശ സേനയാൽ പലസ്തീൻകാരൻ ജമാൽ മജ്സൂബ് (23) കൊല്ലപ്പെട്ടു.
മറ്റൊരു സംഭവത്തിൽ 19 കാരനായ ഫലസ്തീനിയായ ലബീബ് ധമിദിയെ വ്യാഴാഴ്ച വൈകി ഹുവാര പട്ടണത്തിൽ ഇസ്രയേലി കുടിയേറ്റക്കാരൻ കൊലപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ, ഇസ്രായേൽ സൈന്യം തുൽക്കറിലും നബ്‍ലസിലും റെയ്ഡുകൾ നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി. തുൽക്കറിൽ നടന്ന റെയ്ഡിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് അഞ്ച് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. 2023ൽ ഇസ്രായേൽ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിൽ 240ലധികം ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.