ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പുക ഉയർന്നപ്പോൾ

ഗസ്സയിൽ ആശുപത്രികൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇസ്രായേൽ; കുട്ടികളുടെ ആശുപത്രി​ക്ക് നേരെ ആക്രമണം നടത്തിയത് മൂന്ന് തവണ

ഗസ്സ: ഗസ്സയിലെ അവസാന ആശുപത്രികൾക്ക് സമീപം മിസൈലിട്ട് ഇസ്രായേൽ. കരയാക്ര​മണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ-ശിഫ, അൽ-അഹ്‍ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. 15 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.

കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്.ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹമാസ് രംഗത്തെത്തി.

ഗ​സ്സ ന​ഗ​രത്തിൽ കരയാക്രമണം കടുപ്പിച്ച് ഇ​സ്രാ​യേ​ൽ; കൂ​ട്ട​പ്പ​ലാ​യ​നം, 51 മ​ര​ണം കൂ​ടി

ഗ​സ്സ സി​റ്റി: വം​ശ​ഹ​ത്യ​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നു​പി​ന്നാ​ലെ ഗ​സ്സ സി​റ്റി​യി​ൽ തു​ട​ക്ക​മി​ട്ട ക​ര​യാ​ക്ര​മ​ണം കൂ​ടു​ത​ൽ ക​ടു​പ്പി​ച്ച് ഇ​സ്രാ​യേ​ൽ. ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​രും നി​ര​വ​ധി ടാ​ങ്കു​ക​ളും ന​ഗ​ര​ത്തി​ലു​ട​നീ​ളം ഭീ​ക​ര​ത തു​ട​രു​ക​യാ​ണ്. ഇ​ന്റ​​ർ​നെ​റ്റ്, ഫോ​ൺ സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി പു​റം​ലോ​ക​വു​മാ​യി ബ​ന്ധം മു​റി​ച്ചു​ക​ള​ഞ്ഞാ​ണ് ക​ര, വ്യോ​മ മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഉ​ന്മൂ​ല​നം ന​ട​ത്തു​ന്ന​ത്.

10 ല​ക്ഷ​​ത്തോ​ളം പേ​ർ ക​ഴി​ഞ്ഞ ഗ​സ്സ സി​റ്റി​യി​ലെ നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ ത​ക​ർ​ക്ക​പ്പെ​ട്ടു. ല​ക്ഷ​ങ്ങ​ൾ ഇ​തി​ന​കം നാ​ടു​വി​ട്ട പ​ട്ട​ണ​ത്തി​ൽ​നി​ന്ന് ഇ​പ്പോ​ഴും കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ക​യാ​ണ്. ഇ​വി​ടേ​ക്ക് ഇ​ന്ധ​ന​മെ​ത്തി​ക്കു​ന്ന​ത​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​സ്രാ​യേ​ൽ മു​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വ്യാഴാഴ്ച മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ 83 പേരാണ് ഗസ്സയിൽ മരിച്ചത്.

ഗ​സ്സ പൂ​ർ​ണ​മാ​യി പി​ടി​യി​ലൊ​തു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക പ​ട്ട​ണ​മാ​യ ഗ​സ്സ സി​റ്റി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ര​യാ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ക്വാ​ഡ്കോ​പ്ട​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ അ​യ​ച്ചും ന​ഗ​ര​ത്തി​ലു​ട​നീ​ളം ​വ​ൻ​നാ​ശം തീ​ർ​ത്ത ഇ​സ്രാ​യേ​ൽ ഇ​പ്പോ​ഴും ബോം​ബി​ങ് തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Israeli strikes kill 19 Palestinians near Gaza’s last functioning hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.